തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടതിന്‍റെ വിശദീകരണവുമായി രംഗത്തെ ത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായത്.
നേമം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തന്നെയാണ് ബി. ജെ. പി കളത്തിലിറക്കിയതെങ്കിലും കുമ്മനത്തിനും അടിപതറി. കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍റെ പ്രസ്‌താവന വളരെ വിചിത്രമാണെന്ന് കുമ്മനം പറയുന്നു. എല്‍.ഡി.എഫിനെ വിജയി പ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്‍റെ നിഷേധ രാഷ്ട്രീയമാണ് തോല്‍വിക്ക് കാരണമായി കുമ്മനം പറയുന്നത്. ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്‍റെ വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്തെന്ന് കുമ്മനം ഫേസ്ബുക് കുറിപ്പില്‍ ആരോപിച്ചു.
കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക് കുറിപ്പ് .
കെ. മുരളീധരന്‍റെ പ്രസ്‌താവന വിചിത്രം. കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍റെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു.
2019 -ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നേമത്തു കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്തമാക്കണം. 2021 -ല്‍ കോണ്‍ഗ്രസ് വോട്ട് എല്‍.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടില്‍ നിന്നും 55,837(38.2%) ആയി എല്‍.ഡി.എഫിനു ഉയര്‍ത്താന്‍ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്‍റെ വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചത്.
തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണ മെന്ന കോണ്‍ഗ്രസിന്‍റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്‍റെ അവകാശവാദം ശരിയാണെങ്കില്‍ സി.പി.എം വിജയിച്ചതിന്‍റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.