കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന

154

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുന്നത് സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച്‌ നാലിന് ഉണ്ടായേക്കുമെന്ന് സൂചന. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശിയ നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച്‌ കുമ്മനം രംഗത്തെത്തിയതോടെ പ്രചാരണത്തിന് സജ്ജരാകാന്‍ ആര്‍.എസ്.എസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിജയ സാദ്ധ്യതയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ച്‌ രംഗത്തെത്തിയത്. സുരേഷ് ഗോപിയെയും കെ.സുരേന്ദ്രനെയും മത്സരിപ്പിക്കാന്‍ നേരത്തെ നേതൃത്വത്തന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവസാനഘട്ടത്തില്‍ കുമ്മനത്തെ രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ശബരിമല വിഷയത്തെത്തുടര്‍ന്ന് അനുകൂല സാഹചര്യമാണുള്ളതെന്നും കുമ്മനം നിന്നാല്‍ അത് ഗുണകരമാകുമെന്നും വിലയിരുത്തലിനെ തുടര്‍ന്നാണിത്.

അതേസമയം, എന്‍.എസ്.എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതും സുരേന്ദ്രന് അനുകൂല ഘടകമാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സരേന്ദ്രന്റെ കാര്യത്തില്‍ അനുകൂലമല്ലായിരുന്നു. ഇതിനിടെ മറ്റ് മണ്ഡലങ്ങളലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക വൈകാതെ തയ്യാറാക്കി നല്‍കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണം.

NO COMMENTS