തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കുളി കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്ത് ഇറങ്ങും മുമ്ബ് അല്പനേരം യോഗയും ധ്യാനവും. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ചന്ദനക്കുറിയും തൊട്ട് മുറിക്ക് പുറത്തിറങ്ങിയ കുമ്മനം നേരേ സ്വീകരണ മുറിയിലേക്ക്. പക്ഷേ വര്‍ഷങ്ങളായുള്ള പ്രഭാതസവാരി ഇപ്പോള്‍ ഇല്ലാതായി. രാവിലെ പ്രചാരണത്തിന് ഇറങ്ങാന്‍ പ്രവര്‍ത്തകര്‍ കാത്തുനില്ക്കാറുള്ളതിനാലാണ് നടത്തം ഒഴിവാക്കിയത്. വായനയിലും കുറവ് വന്നു. രാവിലെ തിരക്കിട്ട് പത്രങ്ങള്‍ ഒാടിച്ച് വായിക്കും. ബാക്കി വായന വാഹനത്തിലിരുന്ന്. ദിവസേന ക്ഷേത്ര ദര്‍ശനം പതിവില്ല. തനി വെജിറ്റേറിയനായ കുമ്മനത്തിന് ഏറെ ഇഷ്ടം കരിക്കിന്‍വെള്ളവും പഴങ്ങളുമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും അത് നിര്‍ബന്ധമാണ്. ഇപ്പോള്‍ പ്രഭാതഭക്ഷണം ഓരോ പ്രചാരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരുടെ വീട്ടിലായിരിക്കും. കിടക്കാന്‍ ശീതീകരിച്ച ഹോട്ടല്‍ മുറിയോ കിടക്കയോ പരിചാരകരോ വേണ്ട, ഏതെങ്കിലും വീടിന്റെ വരാന്ത മതി. അതും കിട്ടിയില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം ഞാന്‍ തല ചായ്ക്കും”. കഴിഞ്ഞ 9 മാസവും 11 ദിവസവും മിസോറാം ഗവര്‍ണറായി ഐസ്വാളിലെ രാജ്ഭവനില്‍ കരിമ്ബൂച്ചകളുടെ ഇസെഡ് പ്ലസ് സുരക്ഷയ്ക്ക് നടുവില്‍ നിന്ന് കേരളത്തിലെ പൊരിവെയിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതില്‍ കുമ്മനം രാജശേഖരന് തെല്ലും ബുദ്ധിമുട്ടില്ല. ഗവര്‍ണറായപ്പോള്‍ എല്ലാവരോടും സംസാരിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല, മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലാണ്. ഇതാണ് എനിക്ക് ഇഷ്ടവും.
ഉച്ചയ്ക്കും രാത്രിയും അങ്ങനെ തന്നെ. പ്രചാരണം അവസാനിക്കുന്നിടത്ത് ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടില്‍ കിടന്നുറങ്ങും. പിറ്റേന്ന് വെളുപ്പിന് കുളിച്ചൊരുങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക്. ’ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഇല്ലാത്ത എന്നെ പോലുള്ളവര്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ട് ആവില്ലല്ലോ - കുമ്മനം പറഞ്ഞു. പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ വിജയം തനിക്കൊപ്പമായിരിക്കുമെന്ന് കുമ്മനം ഉറപ്പിക്കുന്നു. അതിന് വ്യക്തമായ കാരണവും ഉണ്ട്. ’സ്വന്തം കാര്യം നോക്കാന്‍ വേണ്ടിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. എനിക്കായി ഒന്നും സമ്ബാദിച്ചിട്ടില്ല. ഗവര്‍ണറായിരുന്നപ്പോള്‍ പ്രതിമാസം ലഭിച്ച മൂന്ന് ലക്ഷത്തിലേറെ വരുന്ന ശമ്ബളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കി. ഉപഹാരമായി കിട്ടിയ പുസ്തകങ്ങള്‍ പല ലൈബ്രറികള്ക്കായും നല്കി. ഒടുവില്‍ കൈയില്‍ അവശേഷിച്ചത് 512 രൂപ മാത്രം. അതും ഇപ്പോള്‍ തീര്‍ന്നു.
സ്വന്തമായി ഒരു ഷര്‍ട്ട് പോലും വാങ്ങാറില്ല. ആരെങ്കിലും തരുന്ന തുണികള്‍ തയ്ച്ച് ഇടും. ഏഴ് സഹോദരങ്ങളുണ്ടെങ്കിലും ആരെയും അങ്ങനെ കാണാറില്ല. ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം കോട്ടയത്തെ തറവാട്ടില്‍ പോയി. അവിടെ അവിവാഹിതനായ അനുജന് കുമ്മനം രവീന്ദ്രന് മാത്രമാണ് താമസം. വിശേഷങ്ങള്‍ പറയുന്നതിനിടെ സ്വീകരണമുറിക്ക് പുറത്ത് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചു. പുരികങ്ങള്‍ ഇറുക്കി, നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വാഗതം ചെയ്തു. അല്പനേരം പ്രവര്‍ത്തകരുമായി കുശലവും ചര്‍ച്ചയും. പ്രചാരണത്തിനിടെ ദിവസേന നൂറുകണക്കിന് പൊന്നാടകളും ഷാളുകളുമാണ് ലഭിക്കുന്നത്. കിട്ടുന്നതെല്ലാം കൃത്യമായി മടക്കി സൂക്ഷിക്കാന്‍ ഒപ്പമുള്ളവരോട് കുമ്മനം പറഞ്ഞിട്ടുണ്ട്. പൊന്നാടകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാല്‍ തെറ്റി.
സ്വന്തമായി വസ്ത്രം വാങ്ങാന്‍ കഴിയാതെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന പ്രായമായവര്‍ക്ക് നല്‍കാനാണ് ഇവ ശേഖരിക്കുന്നത്. കാറിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമാണ് ഇതെല്ലാം സൂക്ഷിക്കുന്നത്. ഇലക്ഷന് കഴിഞ്ഞാല്‍ പൊന്നാടകളും ഷാളുകളും അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് എത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം. എവിടെപ്പോയാലും കൈയില്‍ ഒരു ബാഗ് മാത്രമാണ് എനിക്കുള്ളത്. മിസോറാമില്‍ പോയപ്പോഴും മടങ്ങിവന്നപ്പോഴും അങ്ങനെ തന്നെ. എനിക്ക് ആവശ്യമായതെല്ലാം അതിനുള്ളില്‍ ഉണ്ട്. അതില്‍ കൂടുതല്ലൊന്നും വേണ്ട. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാലം വരെ അവരോടൊപ്പം കാണും. അത് കഴിഞ്ഞാല്‍ വിശ്വഹിന്ദ് പരിഷത്ത് സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച ബാലാശ്രമങ്ങളിലേക്ക് പോകും.