കുണ്ടറ: കുണ്ടറയില്‍ പത്ത് വയസുകാരി പീഡനത്തിന് ഇരയാവുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത കേസില്‍ മുഖ്യപ്രതിയായ വിക്ടറിന്റെ ഭാര്യയേയും അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന ഇവരെ അവിടെയെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആരോഗ്യനില മോശമായതിനാല്‍ ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. പൊലീസ് കാവലോടെ പ്രത്യേക മുറിയിലാണ് ആശുപത്രിയില്‍ ഇവര്‍ കഴിയുന്നത്. കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകളിലാണ് കുട്ടിയുടെ മുത്തശ്ശിയെയും പ്രതിചേര്‍ത്തിരിക്കുനത്. മരിച്ച പത്തു വയസുകാരിയെയും മറ്റൊരു പെണ്‍കുട്ടിയെയും പ്രതിയായ വിക്ടര്‍ പീഡിപ്പിച്ചത് മറച്ച് വെച്ചെന്നതാണ് കേസ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യപ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. അതേസമയം പെണ്‍കുട്ടിയുടെ അമ്മയേയും സഹോദരിയേയും കേസില്‍ മാപ്പ് സാക്ഷികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.