സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കുഞ്ഞാലിക്കുട്ടി

115

മഞ്ചേശ്വരം : സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും കേരളത്തില്‍ ഉള്ളത് ഭരണ വിരുദ്ധ വികാരമാണെന്നും മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലി ക്കുട്ടി. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മലബാറിലെ ശക്തി യുഡിഎഫ് തെളിയിച്ചതാണെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി.

വര്‍ദ്ധിച്ച മുസ്ലീം പിന്തുണയുണ്ടായിരുന്നെങ്കില്‍ ഇടത് മുന്നണി എങ്ങനെ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തെത്തി യെന്നും ചോദിക്കുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് തുടര്‍ ഭരണമെന്ന മാധ്യമങ്ങളിലെ സര്‍വ്വെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയത് വലിയ ചര്‍ച്ചയാണ്.

സര്‍വ്വെയെ എതിര്‍ത്ത് സര്‍ക്കാറിനെതിരായ നിലപാടുകള്‍ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

NO COMMENTS