നാദാപുരത്ത് അക്രമങ്ങളിലൂടെ ലീഗിനെ ഇല്ലാതാക്കാനാകില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി

195

കോഴിക്കോട്• നാദാപുരത്ത് അക്രമങ്ങളിലൂടെ ലീഗിനെ ഇല്ലാതാക്കാനാകില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇടപെട്ട് അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങേണ്ടിവരും. ഇടതുപക്ഷത്തെപ്പോലെ ആദ്യംമുതല്‍ അവസാനം വരെ സമരംചെയ്യുകയല്ല യു‍ഡിഎഫ് നയം. എന്നാല്‍ സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുമ്ബോള്‍ എന്തുചെയ്തുവെന്നു പരിശോധിക്കും.
യുഡിഎഫില്‍നിന്ന് ഒരുകക്ഷി വിട്ടുപോയെങ്കിലും ജനാധിപത്യത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ മുന്നണി ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY