കോഴിക്കോട് • വരവില്‍ കൂടുതല്‍ സ്വത്ത് സമ്ബാദിച്ചുവെന്നാരോപിച്ച് മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ പരാതിയില്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ഈ മാസം 20നു വിധിപറയും. പരാതിയില്‍ അഡീഷനല്‍ ലീഗല്‍ അഡ്വൈസര്‍ ഒ.ശശി കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു പ്രവര്‍ത്തകനായ ഇരിട്ടി സ്വദേശി എ.കെ.ഷാജിയാണ് ഹര്‍ജി നല്‍കിയത്.ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരന്‍ നേരത്തെ രണ്ട് തവണ വിജിലന്‍സിനു പരാതി നല്‍കിയതായി ലീഗല്‍ അഡ്വൈസറുടെ റിപ്പോര്‍ട്ടിലുണ്ട്. പരാതികളിലൊന്ന് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി അന്വേഷിച്ചതില്‍ വേണ്ടത്ര തെളിവില്ലെന്ന നിഗമനത്തിലത്തെിയിട്ടുണ്ട്.എസ്പിക്ക് നല്‍കിയ പരാതിയാകട്ടെ, ത്വരിതാന്വേഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പരാതിയില്‍ തീരുമാനമെടുക്കുന്നത് 20ലേക്കു മാറ്റിയത്.
കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനമാക്കിയാണ് പരാതി. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തുള്ളതിനേക്കാള്‍ സ്വത്ത് വര്‍ധിച്ചതായാണ് കാണുന്നതെന്നും വരവ്, ചെലവു കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് ആരോപണം.