കാസര്‍കോട് • ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി.ജയരാജന്റെ രാജി ആവശ്യപ്പെടുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിയുടെ നടപടി മോശമായിപ്പോയി. ഇത്രയും സ്റ്റാഫുകളെ ഒരുമിച്ച് നിയമിച്ച ചരിത്രം മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായിട്ടില്ല. തികച്ചും സ്വജനപക്ഷപാതപരമായ നിലപാടാണിത്. തുടര്‍ നടപടികളെക്കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.