തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി കുരീപ്പുഴയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ബിജെപിയുടെ ആരോപണത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.