കുട്ടനാട് വികസന പദ്ധതിക്ക് സെപ്റ്റംബർ 17 നു തുടക്കം

35

ആലപ്പുഴ : കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കിഫ്ബി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് , ആസൂത്രണ ബോർഡ് എന്നിവയുടെ ഏകോപനത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് തുടക്കം. പദ്ധതികളുടെ പ്രഖ്യാപനം സെപ്റ്റംബർ 17 നു വൈകിട്ട് മൂന്നിന് വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയാക്കും. കുട്ടനാട് ബ്രാന്റ് അരി ഉദ്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് സ്ഥാപിക്കും. കർഷകർക്ക് വൈദ്യുത ലഭ്യത ഉറപ്പാക്കാൻ മൂന്ന് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഗതാഗതം സുഗമമാക്കുന്നതിന് 500 കിലോമീറ്റർ ജലപാത ശുദ്ധീകരിക്കും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞു കൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കുകയും ചെയ്യും.

13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 291 രൂപ ചെലവിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് വികസിപ്പിക്കും. നിലവിലുള്ള 66 കെവി സബ് സ്റ്റേഷൻ 110 കെവി സബ്സ്റ്റേഷനായി മാറ്റും. കാവാലത്ത് പുതിയ 110 കെവി സബ് സ്റ്റേഷനും കിടങ്ങരയിൽ 33 കെവി സബ് സ്റ്റേഷനും സ്ഥാപിക്കും. പ്രളയത്തിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രങ്ങളും തുടങ്ങും.

NO COMMENTS