‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരം, ആറാം സീസണിന് തുടക്കം – ഏപ്രിൽ 07 വരെ എൻട്രികൾ അയയ്ക്കാം

24

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആറാം സീസണിന് തുടക്കം. ഏപ്രിൽ 07 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. ഇത്തവണ പൊതുവിഭാഗത്തിനും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്.

പൊതുവിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്ര ത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. കൂടാതെ അഞ്ച് പേർക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. അയൽക്കൂട്ട/ഓക്സിലറി വിഭാഗ ത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. അഞ്ച് പേർക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാന വുമുണ്ട്. വിശദവിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂർണ്ണരൂപം www.kudumbashree.org/photography2024 എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭിക്കും.

കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങൾ, അയൽക്കൂട്ടാംഗങ്ങൾ നടത്തുന്ന വിവിധ സംരംഭ പ്രവർത്തനങ്ങളും കാർഷിക പ്രവർത്തനങ്ങളും, കുടുംബശ്രീ ബാലസഭകൾ, ബഡ്സ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആധാരമാക്കിയ ചിത്രങ്ങൾ എടുക്കാം. ഒരാൾക്ക് പരമാവധി അഞ്ച് ചിത്രങ്ങൾ വരെ അയയ്ക്കാം.

ഫോട്ടോകൾ kudumbashreephotocontest@gmail.com എന്ന ഇ-മെയിൽ വിലാസ ത്തിലേക്ക് അയച്ചു നൽകാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കിൽ വാട്ടർമാർക്ക് ചെയ്യാത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയ സി.ഡി-യോ ‘പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്ക് അയച്ചു നൽകാം. ‘കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

NO COMMENTS

LEAVE A REPLY