കുവൈറ്റില്‍ മലയാളി യുവാവിന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

184

കുവൈറ്റ് : കുവൈറ്റില്‍ മലയാളി യുവാവിന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം. കൊല്ലം കടയ്ക്കല്‍ സ്വദേശി നവാസ് (34) ആണ് ലിഫ്റ്റിനിടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ചത്. നവാസ് സ്വിച്ച്‌ അമര്‍ത്തിയപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു എങ്കിലും സാങ്കേതിക തകരാര്‍ മൂലം ഡോര്‍ തുറന്നു. ഡോര്‍ തുറന്നതോടെ ലിഫ്റ്റ് എന്നു കരുതി അകത്തേയ്ക്ക് കയറിയ നവാസ് താഴേയ്ക്ക് വീഴുകയായിരുന്നു. പിന്നാലെ താഴേയ്ക്ക് വന്ന ലിഫ്റ്റ് നവാസിന്‍റെ മേല്‍ വീഴുകയായിരുന്നു. ചതഞ്ഞ നിലയിലായ നവാസിന്‍റെ മൃതദേഹം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്ത്. സമ്മാനപ്പൊതി സുഹൃത്തിന്‍റെ കൈവശം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഭാര്യയേയും കുട്ടികളെയും വിളിച്ച്‌ അറിയിച്ചതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. മംഗഫ് നൈസ് ചിക്കണ്‍ ബില്‍ഡിലായിരുന്നു സംഭവം. നാട്ടിലേയ്ക്ക് പോകുന്ന സുഹൃത്തിന്‍റെ കൈവശം സാധനങ്ങള്‍ കൊടുത്തയയ്ക്കാന്‍ മംഗഫിലെ ഫ്ളാറ്റിലെത്തിയ നവാസ് സാധനങ്ങള്‍ സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം ലിഫ്റ്റിലേയ്ക്ക് കയറവേ ആയിരുന്നു അപകടം. ഒന്‍പത് വര്‍ഷമായി കുവൈറ്റില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കന്പനി നടത്തി വരികയായിരുന്നു നവാസ്.

NO COMMENTS

LEAVE A REPLY