കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു

391

ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരില്‍ 15 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തുകൊണ്ട് കുവൈറ്റ്‌ അമീര്‍ ഉത്തരവിട്ടു. കൂടാതെ 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. കുവൈറ്റ്‌ അമീറിന്റെ നടപടിയില്‍ നന്ദി അറിയിച്ച സുഷമ സ്വരാജ് ശിക്ഷാ ഇളവിനെ തുടര്‍ന്ന് ജയില്‍ മോചിതരാകുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി.

NO COMMENTS