അബ്ബാസിയ: കുവൈറ്റില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി ഒരു കമ്ബനിയില്‍ ജോലി ചെയ്യുന്ന വിദേശിക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ മറ്റൊരു കമ്ബനിയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാന്‍പവര്‍ അതോറിട്ടി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ മൂന്നു മാസം നിര്‍ബന്ധമായും നോട്ടീസ് പീരിഡ് നല്‍കിയിരിക്കണം.കുവൈറ്റില്‍ വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി ഇഖാമ അനുവദിക്കുമെന്ന് അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നു. മൂന്നു വര്‍ഷത്തെ കാലാവധിക്കു ശേഷം വീണ്ടും പുതുക്കാവുന്നതാണ്. ഇതുപോലെ ഇഖാമ കാലാവധി തീരുന്നതിനു മൂന്നു മാസം മുന്‍പെ ഇഖാമ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.കുവൈറ്റില്‍ ആശ്രിത വിസയില്‍ ഒരു വര്‍ഷം താമസം പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്ബനികളുടെ വിസയിലേക്ക് (ഷൂണ്‍ വിസ) മാറ്റം അനുവദിക്കുന്നതാണ്.
കുവൈറ്റില്‍ റിക്രൂട്ട് ചെയ്ത് വരുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സ്പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ മറ്റൊരു കമ്ബനിയിലേക്ക് മാറ്റം അനുവദിക്കാമെന്ന് അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നു.