വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കു വിജ്ഞാപനം ഇറക്കുന്നത് പി എസ് സി യോഗം തീരുമാനിച്ചു.എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നടത്തുന്നതിന് 15 മുതല്‍ 18 കോടി വരെ രൂപ ചെലവു വരുമെന്ന് യോഗം വിലയിരുത്തി.കഴിഞ്ഞ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നേരത്തെ നിലവില്‍ വന്നെങ്കിലും അതില്‍ നിന്നും നിയമനം തുടങ്ങിയിട്ട് നാലു മാസമേ ആയിട്ടുള്ളുവെന്നു പി എസ് സി അംഗംങ്ങളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.തൊട്ടു മുന്‍പുള്ള പട്ടികയില്‍ നിന്നും ന്യുമറ്റി തസ്തികകളിലേക്ക് നിയമനം നടത്തിയതിനാല്‍ ഈ പട്ടികയില്‍ ഉള്ളവര്‍ക്കു കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല.പി എസ് സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ വിഞ്ഞപനം ഇറക്കേണ്ടെന്നും ആറു മാസം കഴിയട്ടെയെന്നും ഇവര്‍ വാദിച്ചു.ചര്‍ച്ചകള്‍ക്ക് ശേഷം വിഞ്ഞപനം ഇറക്കുന്നത് തല്ക്കാലം മാറ്റി വയ്ക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.