അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വെടിവെപ്പ് തുടരുന്നു ; നാല് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു

243

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വെടിവെപ്പ് തുടരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിനു കടുത്ത തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യം നാല് പാക് സൈനിക കാവല്‍പ്പുരകള്‍ തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തുള്ള കേരന്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. പാകിസ്താന്റെ ഭാഗത്ത് ആള്‍നാശമുണ്ടായതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ശനിയാഴ്ച പകല്‍ പാക് വെടിവെപ്പില്‍ ബി.എസ്.എഫ്. ജവാന്‍ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇന്ത്യന്‍ സേന വെടിവെച്ചത്. കശ്മീരിലെ ആര്‍.എസ്. പുര സെക്ടറിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്.

NO COMMENTS

LEAVE A REPLY