അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു ; സൈന്യം തിരിച്ചടിക്കുന്നു

391

ജമ്മു • അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. നൗഷേറ, രജൗറി, റാംഗഡ്, അര്‍ണിയ സെക്ടറുകളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. റാംഗഡില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം വെടിയുതിര്‍ത്തു. അര്‍ണിയയില്‍ ഷെല്ലാക്രമണവും നടത്തി. ഇതില്‍ രണ്ടു ഗ്രാമീണര്‍ക്കു പരുക്കേറ്റു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ബന്‍ഡിപോറയിലെ അജര്‍ ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ വെടിനിര്‍ത്തല്‍ ലംഘിച്ച്‌ പാക്ക് സേന നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു വീട്ടമ്മയും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച്, രജൗറി ജില്ലകളിലെ സേനാ പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കിയായിരുന്നു പാക്ക് റേഞ്ചേഴ്സിന്റെ വെടിവയ്പ്. രജൗറി സെക്ടറില്‍ നടത്തിയ വെടിവയ്പിലാണു സൈനികന്‍ ബിമല്‍ തമാങ് (20) വീരമൃത്യു വരിച്ചത്.

NO COMMENTS

LEAVE A REPLY