അതിര്‍ത്തിയില്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

198

ജമ്മു• കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 14 പാക്ക് പോസ്റ്റുകള്‍ തകര്‍ന്നു. മൂന്ന് പാക്ക് റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആര്‍മിയ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. ഇന്നു രാവിലെ മുതല്‍ അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 22 പേര്‍ക്ക് പരുക്കേറ്റു. സാംബയിലെ റാംഗഡ് മേഖലയിലും, നൗഷേറ സെക്ടറിലും ആര്‍എസ് പുരയിലെ അര്‍ണിയ മേഖലയിലുമാണ് പാക്ക് സൈന്യം വ്യാപക ആക്രമണം നടത്തിയത്. ദീര്‍ഘദൂര, ഹ്രസ്വദൂര മോര്‍ട്ടാര്‍ ഷെല്ലുകളാണ് പാക് സൈന്യം ഉപയോഗിച്ചത്. ഇന്ത്യന്‍ സൈന്യവും ബിഎസ്‌എഫും ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ 170ല്‍ പരം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY