ന്യൂഡല്‍ഹി• സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് (എല്‍പിജി) രണ്ടുരൂപ വിലകൂട്ടി. അഞ്ചു മാസത്തിനിടെ ആറാമത്തെ വര്‍ധന. മണ്ണെണ്ണ വില 25 പൈസ കൂടും. സബ്സിഡിയില്ലാത്ത സിലിന്‍ഡറിനു 37.50 രൂപ തിങ്കളാഴ്ച വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സബ്സിഡി സിലിണ്ടറിന്റെ വില ഇനി 430.64 രൂപയായിരിക്കും. വിമാന ഇന്ധനവില കിലോലീറ്ററിന് 7.3% കൂട്ടി. പുതിയ വില-50,260.63 രൂപ.