കേന്ദ്ര സർക്കാർ സോഷ്യൽ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020, വേജ് കോഡ്-2019 എന്നിവയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചത് പരിശോധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
സോഷ്യൽ സെക്യൂരിറ്റി കോഡ്-2020, ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ്-2020 എന്നിവയിലെ അഭിപ്രായം സെക്രട്ടറി തൊഴിലും നൈപുണ്യവും (ഡി) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോൺ: 0471-2518097) എന്ന വിലാസത്തിലോ, labour.dsection@gmail.com ലോ നൽകാം.
വേജ് കോഡ്-2019 സംബന്ധിച്ച് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം (ഫോൺ: 0471-2518998) എന്ന വിലാസത്തിലോ labouredepartment@gmail.com ലോ അറിയിക്കണം. 45 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കണം.