ആലപ്പുഴ: ആലപ്പുഴ തകഴി കേളമംഗലത്ത് കള്ളുഷാപ്പില്‍ തൊഴിലാളിയെ കൊലപ്പെടുത്തി ഫ്രീസറില്‍ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ആസാം സ്വദേശിയായ പ്രദീപ് തായ്ക്കാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2015 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുട്ടാര്‍ മിത്രക്കരി വലിയപറമ്ബില്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. തകഴി കേളമംഗലം 101-ാം നമ്ബര്‍ ഷാപ്പിലെ ഫ്രീസറിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.