അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജോബി തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

126

സസ്‌പെന്‍ഡ് ചെയ്തു

മിനിമം വേതന ക്ലയിം പെറ്റിഷനുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജോബി തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
വയനാട് ജില്ലയിലെ ഇ-പ്ലാനറ്റ്, പാണ്ട ഫ്രൂട്ട്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്തിരുന്ന മിനിമം വേതന ക്ലയിം പെറ്റിഷനുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താതെ മാനേജ്‌മെന്റ് ഹാജരാക്കിയ രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ ക്ലയിം തുക തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയതായി ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ക്ലയിം പെറ്റിഷന്‍ തീര്‍പ്പാക്കാന്‍ ശിപാര്‍ശ നല്‍കുകയും ചെയ്തു.
വയനാട് ജില്ലാ ലേബര്‍ ഓഫീസര്‍, കോഴിക്കോട് ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ അന്വേഷണം നടത്തി തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക ലഭിച്ചില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

NO COMMENTS