അമ്മയാവുംമുമ്പ് അറിയേണ്ട ചിലത്…

983

ഏറ്റവും വികാരവിക്ഷോഭമുള്ള നിമിഷമാണ് പ്രഗ്നെൻസി ടെസ്റ്റിൽ പോസിറ്റീവ് റിസൽറ്റ് കാണുന്ന സമയം. എല്ലാവരോടും ആ സന്തോഷ വാർത്ത അറിയിക്കാൻ തോന്നുന്ന നിമിഷം. പക്ഷേ ധൃതി വയ്ക്കണോ, അൽപ്പം കാത്തിരുന്നുകൂടേ? വിദഗ്ധർ എന്ത് റയുന്നുവെന്നു നോക്കാം. നമ്മുടെ സാഹചര്യവും ആരോഗ്യവുമെല്ലാം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ‌

ഗർഭവിവരം മറ്റുള്ളവരെ അറിയിക്കുന്നത് ആദ്യ മൂന്നുമാസം കഴിയഞ്ഞുമതിെയന്ന് ചിലർ പറയാറുണ്ട്. ഗർഭമലസലിന് ആദ്യത്തെ മൂന്നുമാസം സാധ്യത കൂടുതലാണ് എന്നതാണ് കാരണമായി പറയുന്നത്. ഗർഭമലസലിന്റെ 80 ശതമാനവും ആദ്യത്തെ മൂന്നുമാസമാണ് സംഭവിക്കുന്നത്. പക്ഷേ 12 ആഴ്ച കഴിയുമ്പോൾ ഗർഭമലസാനുള്ള സാധ്യത അഞ്ചു ശതമാനമായി കുറയും.

പ്രസവപൂർവ പരിശോധനയ്ക്കു ശേഷം

ആദ്യത്തെ മൂന്നുമാസം കഴിഞ്ഞുള്ള പ്രസവപൂര്‍വ പരിശോധനയ്ക്കു ശേഷം ഗര്‍ഭത്തെപ്പറ്റി പറയാനാണ്
ചില യുവതീയുവാക്കൾ ഇഷ്ടപ്പെടുന്നത്. ആദ്യത്തെ എ‌ട്ട് ആഴ്ചക്കു ശേഷമാണു സാധാരണ ഡോക്ടറെ കാണാൻ പോകാറുള്ളത്. ഈ സമയത്ത് അണുബാധ സാധ്യതയും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യവുമുൾപ്പെടെ നിരീക്ഷണവിധേയമാക്കാനാകും.പ്രസവിക്കാനുള്ള ആരോഗ്യവും മറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.

ഗർഭമലസല്‍ സാധ്യത‌

മുമ്പ് എപ്പോഴെങ്കിലും ഗർഭമലസിയിട്ടുണ്ടെങ്കില്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ഡോക്ടറുടെപരിശോധനയിൽ എന്താണ് സാഹചര്യമെന്നു മനസിലാക്കാം, വേണ്ട മുൻകരുതൽ എടുത്തതിനു ശേഷം സന്തോഷകരമായ കാര്യം എല്ലാവരോടും പറയാം.‌

ആദ്യമേ പറഞ്ഞില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

1. ബന്ധുക്കളു‌ടെയും സുഹൃത്തുക്കളുടെയും പരിചരണവും ശ്രദ്ധയും വേണ്ട സമയമാണ്. ഇതു നഷ്‌ടപ്പെടാം.

2. ജോലി ചെയ്യുന്ന ആളാണെങ്കിൽ, തൊഴിലുടമയോടു പറഞ്ഞില്ലെങ്കിൽ പ്രത്യേക പരിഗണന ചിലപ്പോൾ ലഭിച്ചെന്നു വരില്ല.

3. നമ്മുടെ പക്കൽ നിന്നല്ലാതെ സുഹൃത്തുക്കളും ബന്ധുക്കളും ഈ വിവരം അറിഞ്ഞാൽ ചിലപ്പോൾ പിണക്കത്തിനു കാരണമാകും.

NO COMMENTS