ലക്ഷദ്വീപിൻ്റെ നിലനിൽപ്പിനും, അഡ്മിനി സ്ട്രേറ്ററുടെ കിരാതഭരണത്തിനു മെതിരെ ഈ മാസം 7 ന് ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി നടത്തുന്ന ജനകീയ നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് അന്നേ ദിവസം മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭവന സത്യാഹം നടത്തും, സംഘടനാ അംഗങ്ങൾ അനുഭാവികൾ കുടുംബാഗങ്ങളോടൊപ്പം അവരവരുടെ ഭവനങ്ങളിൽ സത്യാഗ്രഹത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഐ.ശിഹാബുദ്ദീനും, ജനറൽ സെക്രട്ടറി പി.കെ.എ.കരീമും പത്രക്കുറിപ്പിൽ അറിയിച്ചു