കൊച്ചി : മുൻ കേന്ദ്രമന്ത്രി പി.എ. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന ലക്ഷദ്വീപ് എംപിയും രണ്ടാം പ്രതിയുമായ മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
മുഹമ്മദ് ഫൈസലിന്റെ ക്രിമിനൽ പ്രവൃത്തികൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്.
ഇതോടെ, ജനപ്രാതിനിധ്യ നിയമപ്രകാരം മുഹമ്മദ് ഫൈസൽ എ.പി സ്ഥാനത്ത് തുടരാൻ അയോഗ്യനായി എന്നാൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ ഒന്നു മുതൽ 4 പ്രതികളെ 10 വർഷം കഠിന തടവിനു കവരത്തി സെക്ഷൻസ് കോടതി ശിക്ഷിചു.
അപ്പീൽ തീർപ്പാക്കുന്നതു വരെ ഹൈക്കോടതി സസസ്പെൻഡ് ചെയ്തു. കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലു ള്ളതാ ണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്ക മെന്നും ജയിക്കുന്ന ആൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകു എന്നും വിലയിരുത്തിയാണു വിചാരണക്കോടതി വിധി സസ്പെൻഡ് ചെയ്തത്
ഒന്നു മുതൽ നാലുവരെ പ്രതികളായ സയിദ് മുഹമ്മദ് നൂറുൽ അമീർ മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവർക്കാണ് കവരത്തി സെഷൻസ് കോടതി 10 വർഷംഅടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷിച്ച് അഞ്ചാം പ്രതി വിചാരണയ്ക്കിടെ മരിച്ചു, വിചാരണക്കോടതി വിധിക്കെതിരെ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾ നൽകിയ അപ്പീലിൽ ജനുവരിയിൽ ഹൈക്കോടതി ശിക്ഷ സസ്പെൻഡ് ചെയ്തു.
2009 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണു സാലിഹിനു നേരെ ആക്രമണമുണ്ടായത്.