തിരുവനന്തപുരം ലോ അക്കാദമിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. വിവേക് എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുളള തുടര്‍ നടപടികള്‍ അട്ടിമറിച്ചെന്ന ആരോപണത്തില്‍ കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു, സി.പി.ഐ ജില്ലാ നേതാവ് പി.കെ.രാജുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.