കള്ളപ്പണം വെളുപ്പിക്കല്‍ : ലാലു പ്രസാദ് യാദവിന്‍റെ മകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

283

ന്യൂഡൽഹി: ലാലു പ്രസാദ് യാദവിന്‍റെ മകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടര്‍ന്നാണിത്. ലാലു കുടുംബത്തിനെതിരെ ബിജെപി നേതാവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി ലാലുപ്രസാദ് യാദവിനും മക്കൾക്കും ബന്ധമുള്ള 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിവാദമായ ചില ഭൂമി ഇടപാടുകളില്‍ ലാലുവിനും അദ്ദേഹത്തിന്‍റെ മക്കളായ തേജസ്വിവി യാദവ്, പ്രതാപ് യാദവ്, മിസ ഭാരതി എന്നിവര്‍ക്ക് പങ്കുണ്ടെന്നുമാണ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചത്.

NO COMMENTS

LEAVE A REPLY