ആര്‍.എസ്.എസിന്‍റെ യൂണിഫോം നിക്കര്‍ മാറ്റി പാന്‍റ്സ് ആക്കിയതിന്‍റെ ക്രെഡിറ്റ് തന്‍റെ ഭാര്യയ്ക്കെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്

228

നാഗ്പൂര്‍: ആര്‍.എസ്.എസിന്‍റെ യൂണിഫോം നിക്കര്‍ മാറ്റി പാന്‍റ്സ് ആക്കിയതിന്‍റെ ക്രെഡിറ്റ് തന്‍റെ ഭാര്യയ്ക്കെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ആര്‍.എസ്.എസിന്‍റെ നിക്കര്‍ യൂണിഫോമിനെ ലാലുവിന്‍റെ ഭാര്യ റാബ്റി ദേവി നേരത്തെ പരിഹസിച്ചിരുന്നു. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ് നിക്കര്‍ മാറ്റി പാന്‍റ്സ് ആക്കിയതിന്‍റെ ക്രെഡിറ്റ് തന്‍റെ ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് ലാലു അവകാശപ്പെട്ടു.കാക്കി നിക്കറും വെള്ള ഷര്‍ട്ടുമായിരുന്നു ആര്‍.എസ്.എസിന്‍റെ പഴയ യൂണിഫോം. ഇതിന് പകരം കറുപ്പ് പാന്‍റ്സും വെള്ള ഷര്‍ട്ടുമാണ് പുതിയ വേഷം. 2009ലും ആര്‍.എസ്.എസിന്‍റെ യൂണിഫോം മാറ്റാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് യൂണിഫോം മാറ്റത്തിന് അനുമതി ലഭിച്ചത്.അഖിലേന്ത്യ പ്രതിനിധി സഭയില്‍ ഉള്‍പ്പെടെ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് യൂണിഫോം മാറ്റിയത്.

NO COMMENTS

LEAVE A REPLY