റാഞ്ചി : കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കും. കേസില്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസില്‍ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലാണ് ഇന്ന് കോടതി ശിക്ഷ വിധിക്കുക. 1991-94 കാലയളവില്‍ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് ലാലുപ്രസാദ് യാദവ് ഉള്‍പ്പടെ 15പേര്‍ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്.