പാട്ന: ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ് എടുത്തു. ഒരു സ്വകാര്യ കമ്ബനിക്ക് അനധികൃതമായി ടെന്‍ഡര്‍ അനുവദിച്ചു. ഇതു വഴി രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. ലാലുവിന്റേയും സഹായികളുടേയും വീടുകളില്‍ സിബിഐ റെയ്ഡ് തുടങ്ങി. ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. പാട്ന, ഗുരുഗ്രാമം അടക്കം 12 സ്ഥലങ്ങളിലെ വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നത്. 2006ല്‍ ലാലു റെയില്‍വേ മന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഐആര്‍സിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്ബനിക്ക് അനധികൃതമായി കെെമാറി. ഇതിലുള്ള അഴിമതിയാണ് കേസ് എടുക്കാനുള്ള കാരണം. ലാലുവിനു പുറമെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ്, ഐആര്‍സിടിസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയല്‍, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.