പട്ന: ഐ.ആര്.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭൂമി എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. ലാലുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ് മാള്‍ പണിയാനിരിക്കെയാണ് നടപടി ഉണ്ടായിരിക്കുന്നത്. 45 കോടി വിപണി വിലയുള്ള പട്നയിലെ ഭൂമിയാണ് ഇ.ഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.