മാവേലിക്കര: ജമ്മുകശ്‍മീരില്‍ പാകിസ്ഥാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് മാവേലിക്കര നഗരസഭ പുന്നമൂട് ജങ്ഷനിൽ സ്മാരകം പണിയുന്നു.സാമിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് മാവേലിക്കര നഗരസഭ സ്മാരകം ഒരുക്കുന്നത്. ധീര ജവാന്‍റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് സാം എബ്രഹാമിന്‍റെ പേരും നഗരസഭ നല്‍കി.രണ്ട് മാസത്തിനകം സ്മാരകത്തിന്‍റെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.ജമ്മുകശ്മീരിലെ അഘിനൂരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 19നാണ് സാം എബ്രഹാം പാക് വെടിവയ്‍പ്പില്‍ മരിച്ചത്.