ഡല്‍ഹിയില്‍ മുണ്ട്കാ മെട്രോസ്റ്റേഷന് സമീപം
മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര് വെന്തുമരിച്ചു
രണ്ടാം നില കെട്ടിടത്തില്‍ നിന്ന് 16 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീ പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായി ട്ടില്ല. വൈകീട്ടാണ് തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും അപകടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ല. ഇനിയും ആളുകള്‍ അതിനകത്ത് കുടുങ്ങികിടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗ സ്ഥര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്.