സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20ക്ക് ശേഷമാണ് മുന്‍ ക്യപ്റ്റനായ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2020 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ട്വന്റി-20 20 ലോകകപ്പില്‍ കളിച്ചതിനുശേഷം കരിയര്‍ അവസാനിപ്പിക്കണമെന്ന് മലിംഗ പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ മലിംഗ വിരമിച്ചിരുന്നു. 218 ഏകദിനങ്ങളില്‍ 322 വിക്കറ്റും 72 ട്വന്റി-20യില്‍ 97 വിക്കറ്റുകളും മലിംഗ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ആദ്യ ആറു മത്സരങ്ങളില്‍ കളിക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ഈ വര്‍ഷത്തെ ഏകദിന ലോകകപ്പോടെ തന്റെ ഏകദിന കരിയറിന് അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.