രാത്രി വൈകിയുള്ള ഫോൺവിളിയും വാട്സപ്പ് സന്ദേശങ്ങളും; ഭാര്യയും പിഞ്ചുകുട്ടികളും മരിച്ച നിലയിൽ.

227

ആലപ്പുഴ : കുന്നുംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ദാരുണസംഭവം. പോലീസുകാരനായ റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിപിഒ റെനീസിന്റെ ഭാര്യ നജില(28), ടിപ്പു സുല്‍ത്താന്‍ (5), മലാല(ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയെ ഷാള്‍ കഴുത്തില്‍ മുറുകിയ നിലയിലുമാണ് കണ്ടെത്തിയത്. നജ്ലയെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി.

നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നഫ്‌ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട്. വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഇരുവരും വഴക്കിട്ടു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്‌ല പറഞ്ഞു.

ഇവരുടെ വീട്ടില്‍ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായി രുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെ ച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്‌ല അയല്‍വാസി കളോടും പറഞ്ഞിട്ടുണ്ട്. റെനീസ് പലപ്പോഴും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച്‌ പ്രശ്നം ഒത്തു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം വഴക്കും ഉപദ്രവവും തുടര്‍ന്നിരുന്നു.

നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ്പോസ്റ്റിലാണ് റെനീസ് ജോലി ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

NO COMMENTS