വൈകി വന്ന വസന്തം

198

സമയം രാത്രി 10 .15 ഒരാൾ ബസ് സ്റ്റോപ്പിൽ വളരെ പരിഭ്രാന്തനായി നിന്നുകൊണ്ട് അതു വഴി വരുന്ന വാഹനങ്ങ കൾക്ക് മുന്നിലേക്ക് കൈകാണിക്കുന്നു .കോവിഡ് ഭീതി കാരണമായിരിക്കാം ആരും നിർത്തുന്നില്ല . എന്റെ മുന്നിലും കൈകാണിച്ചു .അയാള് നിൽക്കുന്ന തൊട്ടടുത്തുള്ള എ ടി എം കൗണ്ടറിലേക്കാണ് എനിക്ക് പോകേണ്ടത് .അതുകാരണം ഞാൻ നിർത്തിയില്ല .ഒരു അഞ്ച് നിമിഷം കഴിഞ്ഞു ഞാൻ എ ടി എമ്മിൽ നിന്ന് ഇറങ്ങുമ്പോൾ അപ്പോഴും അയാൾ വരുന്ന വാഹനങ്ങൾക്കെല്ലാം കൈ കാണിക്കുന്നുണ്ടായിരുന്നു .ഞാൻ മെല്ലെ അയാളുടെ അടുത്തേക്ക് ചെന്നു. എവിടെയാ പോകേണ്ടത്.ഞാൻ ചോദിച്ചു.

അയാൾ പറഞ്ഞു .ഇവിടുന്നു പത്തു കിലോമീറ്റർ ദൂരെയാണ് .ഇപ്പോൾ തന്നെ അഞ്ചു കിലോമീറ്റർ ഞാൻ നടന്നു കഴിഞ്ഞു .ഇനി നടക്കാൻ വയ്യ .അതുകൊണ്ടാണ് ഇത് വഴി വരുന്ന വാഹനങ്ങൾക്കെല്ലാം ഞാൻ കൈ കാണിക്കുന്നത് ..ഇക്കാലത്ത് ഏതുവഴിക്കാണ് അപകടങ്ങളും അക്രമങ്ങളും കടന്നുവരിക എന്നത് ഊഹിക്കാവുന്നതിനപ്പുറമാണ്. പ്രത്യേകിച്ച്‌ രാത്രി യാത്ര നടത്തുന്നവര്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍. രാത്രിയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ നിയമപാലകര്‍ അടിക്കടി ആളുകള്‍ക്ക് ഉപദേശം നല്‍കാറുമുണ്ട്.

എങ്കിലും ഞാൻ പറഞ്ഞു ഞാൻ അങ്ങോട്ടേക്കാ എന്റെ ബൈക്കിൽ കയറിക്കൊള്ളു . ശരിക്കും എനിക്ക് പോകേണ്ടിയിരുന്നത് മറ്റൊരു വഴിക്കായിരുന്നു. അയാൾ എന്റെ ബൈക്കിന്റെ പിന്നിൽ കയറി. ഞാൻ അയാളെയും കൊണ്ട് യാത്ര തുടങ്ങി. കുറച്ചു മുന്നേ ഞാൻ ഇതുവഴി പോയിരുന്നു .എനെറെ നേരെയും നിങ്ങൾ കൈ കാണിച്ചിരുന്നു. എനിക്ക് പോകേണ്ടിയിരുന്നത് .തൊട്ടടുത്തായതു കൊണ്ടാണ് ഞാൻ നിറുത്താത്തെ പോയത് എന്നോട് ക്ഷമിക്കണം.

ഓ അതു സാരമില്ല.ദൈവമാണ് നിങ്ങളെ ഇപ്പോൾ ഇവിടെ എത്തിച്ചത്.ഇല്ലായെങ്കിൽ ഞാൻ കുറച്ചുകൂടി വിഷമത്തിലാകുമായിരുന്നു. അങ്ങോട്ടേക്കുള്ള ബസ് ഇനി ഇല്ലാ. ഞാൻ ചെന്നാലേ എന്റെ മക്കൾ ഉറങ്ങുകയുള്ളൂ. ഭാര്യക്ക് ഇന്ന് രാത്രി കഴിക്കേണ്ട ഗുളിക എന്റെ കയ്യിൽ ആണ്. ഞാനിവിടെ വന്നിട്ട് ഏകദേശം ഒരു മണിക്കൂറി ലേറെയായി.കുറച്ചു നേരമായി ആ പ്രയാസത്തിലായിരുന്നു. അങ്ങനെ ആ യാത്രയിൽ ഞങ്ങൾ ഒത്തിരി സംസാരിച്ചു. അപ്പോഴേക്കും അയാൾക്ക് എത്തേണ്ട സ്ഥലമെത്തി.അയാൾ ഇറങ്ങി.ഒരുപാട് നന്ദിയുണ്ട് അയാൾ പറഞ്ഞു.നിങ്ങളെ ദൈവം അനുഗ്രഹിക്കും .ശരി ആയിക്കോട്ടെ എന്ന് ഞാനും

അയാൾക്കൊരു ശുഭരാത്രിയും പറഞ്ഞ മടങ്ങുമ്പോൾ ഒരുപാട് നന്ദിയുണ്ട് എന്ന് അയാൾ എന്നോട് പറഞ്ഞത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. നമുക്ക് ചുറ്റുമുള്ളവർ നമ്മളിൽ തൃപ്തരാവണം. ആ തൃപ്തിയിലാണ് ദൈവം തൃപ്തനാകുന്നത്. അപ്പോഴാണ് നമ്മുടെ അപേക്ഷകൾ ദൈവം സ്വീകരിക്കപ്പെടുന്നത് . അങ്ങനെയെങ്കിൽ ശരിക്കും നന്ദി പറയേണ്ടത് ഞാൻ അയാളോടല്ലേ ? അറിഞ്ഞും അറിയാതെയും ചെയ്യുന്ന തിന്മകൾക്ക് ഒരു പരിഹാരമാകാൻ ദൈവം നിയോഗിച്ചതാണെങ്കിലോ ?

ഒരുകാര്യം മനസിലായി മനുഷ്യർ തൻറെ പ്രാർത്ഥനകളിൽ സർവേശ്വരനോട് ഞങ്ങളോട് ക്ഷമിക്കണമേ – പാപങ്ങൾ പൊറുത്തു തരണമേ – എന്നൊക്കെ ചൊല്ലുമ്പോൾ ഞാൻ നിനക്ക് ക്ഷമിച്ചു തന്നിരിക്കുന്നു. പൊറുത്തു തന്നു എന്നൊക്കെ അറിയാൻ എന്ത് മാര്ഗ്ഗമാണുള്ളത് ? ഒരൊറ്റ മാർഗ്ഗമേയുള്ളൂ

മറ്റുള്ളവരെ സഹായിക്കുക.
ദാനധർമ്മങ്ങൾ ചെയ്യുക
പക്ഷെ അവ ഒരിക്കലും മറ്റുള്ളവരെ
കാണിക്കാൻ വേണ്ടിയായിരിക്കരുത്…

ഉറപ്പായും അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും അതുകൊണ്ട് പരിചിതനോ അപരിചിതനോ ആയൊരാൾക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊരു സഹായമുണ്ടായാൽ ഉറപ്പായും അവരോടാണ് നമ്മൾ നന്ദി പറയേണ്ടത്.
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണകാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും. ഏതൊരു ജീവിയോടും ഒരു മനുഷ്യന് വേണ്ട ഏറ്റവും പ്രാധാനപ്പെട്ട വികാരം മനുഷ്യത്വം. തന്നെയാണ് .

ഷാജഹാൻ ചൂഴാറ്റുകോട്ട

NO COMMENTS