തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മേയ് എട്ട് വൈകിട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും മറ്റ് അനുബന്ധരേഖകളും മേയ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരുവനന്തപുരം കൈമനത്തെ സാങ്കേതിക പരീക്ഷാ ജോയിന്റ് കണ്ട്രോളർ ഓഫീസിൽ സമർപ്പിക്കണം.
സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ രണ്ടാം വർഷ(മൂന്നാം സെമസ്റ്റർ) ബി.ടെക്ക് കോഴ്‌സുകളിലേക്ക് നേരിട്ടു പ്രവേശനം നേടുന്ന ഈ സ്‌കീമിൽ അപേക്ഷിക്കുന്നവർ ഡിപ്ലോമ, വൊക്കേഷണൽ ഡിപ്ലോമ (D.Voc), ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചതിനുശേഷം ബിരുദതലത്തിൽ മാത്തമാറ്റിക്‌സ് മെയിനായോ/സബ്‌സിഡിയറിയായോ പഠിച്ചിരിക്കണം) ഇവയിലേതെങ്കിലും പാസ്സായിരിക്കണം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റിൽ പ്രോസ്‌പ്പെക്റ്റസും മറ്റ് മാർഗനിർദേശങ്ങളും ലഭ്യമാണ്. ഫോൺ:0471-2561313