സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ രണ്ടാം വർഷം അനുവദിച്ചിട്ടുള്ള ഓരോ ബ്രാഞ്ചിലേയും 10 ശതമാനം സീറ്റുകളിലേക്കും മറ്റ് ഒഴിവുള്ള സീറ്റുകളിലേക്കും ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നതിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് (ജൂലൈ നാല്) വൈകീട്ട് നാലിന് അവസാനിക്കും.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു അല്ലെങ്കിൽ തുല്യതയുള്ള മറ്റേതെങ്കിലും കോഴ്‌സ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി.പാസ്സായ ശേഷം രണ്ട് വർഷത്തെ പ്ലസ് ടു പഠനം പൂർത്തിയാക്കിയിരിക്കണം.
300 രൂപയാണ് അപേക്ഷാഫീസ് (എസ്. സി, എസ്.ടി വിഭാഗക്കാർക്ക് 150 രൂപ). സ്വാശ്രയ കോളേജുകളിൽ അപേക്ഷിക്കാൻ 0202-02-800-94-other receipts എന്ന ഹെഡിൽ ട്രഷറിയിൽ പണമടച്ച് ആയതിന്റെ ചലാൻ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം. www.polyadmission.org എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന പോളിടെക്‌നിക്കുകളിൽ സമർപ്പിക്കണം.