ഓർമയിൽ തെളിയുന്ന ചെറുപ്പകാലം – ലത്തീഫ് ഉപ്പള

73

ഉപ്പള:ഗൾഫിന്റെ വാതായനം നമുക്ക് മുമ്പിൽ തുറക്കുന്നതിന് മുമ്പ് നമ്മുടെ നാട്ടിൽ നടക്കുന്ന കല്യാണത്തിന്റെയും തൊട്ടിൽ കെട്ടലിന്റേയും കഞ്ഞി വിതരണത്തിന്റെയും അയവുകൾ ഓർമ്മ വരുന്നു.

പാത്രവുമായി എത്തുന്നതിനു മുമ്പ് കഞ്ഞി തീർന്നതും, ചെറിയ പെരുന്നാളിനെടുത്ത പുതുവസ്ത്രം തലയിണക്കടിയിൽ വച്ച് വലിയ പെരുന്നാളിൽ ഉപയോഗിച്ചതും, മാരനും കൂട്ടർക്കും വിളമ്പാൻ ചോർ തികയാത്തതു കൊണ്ട് ഓല പന്തലിൽ ഇരുന്ന ഞങ്ങളെ നാട്ടിലെ പ്രധാനി ആവശ്യപ്പെടുമ്പോൾ എണീക്കേണ്ടി വന്നതും.

മഴ ചോരാത്ത കുടിലിലിരിക്കാനും, പ്രായം തികഞ്ഞ നൂറ് കണക്കിന് പെൺകുട്ടികളെ വിവാഹം കഴിച്ചയക്കാൻ കഴിയാത്ത കാലം. ആ സമയത്താണ് നിറയെ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് യാത്ര തിരിച്ചത്. സ്വന്തം ആരോഗ്യത്തിന്ന് വില കൽപ്പിക്കാതെ കുടുംബത്തിനും നാടിനും വേണ്ടി പ്രവാസലോകം സ്വീകരിച്ച് നാട്ടിലെ പട്ടിണിപാവങ്ങളുടെ നട്ടെല്ലായി മാറി.

കുടിലില്ലാത്തവർക്ക് കുടിൽ നിർമ്മിക്കാൻ ഒരു മടിയും കാണിക്കാതെ സഹായിച്ചു. നമ്മുടെ സാധാരണക്കാരായ പ്രവാസികൾക്ക് ഇന്ന് ഒരു വിലയും കൽപ്പിക്കുന്നില്ല. ഉമ്മ ഒന്ന് കാൽ വഴുതി വീണതു കണ്ട് തല കറങ്ങി വീണ ജ്യേഷ്ഠന് വെള്ളം നൽകണോ അതോ ഉമ്മയെ പിടിച്ചെഴുന്നേൽപ്പിക്കണോ എന്ന അവസ്ഥയാണ് ഇപ്പോൾ പ്രവാസികളുടേത്.

ഗവർണമെന്റും പ്രതിപക്ഷവും ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വൻവില നൽകേണ്ടി വരുമെന്നും പ്രവാസികളെ വെച്ച് പന്താടരുതെന്നും ലത്തീഫ് പറയുന്നു.

NO COMMENTS