കാസര്‍കോട് നഗരസഭാ ലൈഫ് ഗുണഭോക്തൃ സംഗത്തില്‍ എത്തിയവരുടെയെല്ലാം മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. ജീവിതവും മുറുകെ പിടിച്ച സ്വപനങ്ങളും യഥാര്‍ത്ഥമായ സന്തോഷം. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്ക രിച്ച കാസര്‍കോട് നഗരസഭയിലെ 309കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അത് വെറിട്ടോരു അനുഭവമായി.
കാസര്‍കോട് നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ പണികഴിച്ച 309 കുടുംബങ്ങളുടെ സംഗമവും അദാലത്തും ആണ് ടൗണ്‍ഹാളില്‍ നടന്നത്. ഇതിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഒരുക്കിയ വിവിധ സ്റ്റാളുകളിലും ജനങ്ങളുടെ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു.പി.എം.എ.വൈ, കൃഷി, പി.ആര്‍.ഡി, സിവില്‍ സപ്ലൈസ്, കെ. എസ്. ഇ. ബി,വ്യവസായം, ഫിഷറീസ്, കുടുംബശ്രീ, പട്ടികജാതി,പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ശുചിത്വമിഷന്‍, റവന്യൂ, തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സേവനങ്ങളുമായി അദാലത്തിലെത്തി. നിരവധി ഗുണഭോക്താക്കള്‍് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. വിവിധ പദ്ധതികളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള സൗകര്യവും അദാലത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.
ലൈഫ് ഗുണഭോക്തൃ സംഗമത്തിന് ജില്ലയില്‍ തുടക്കമായി
കാസര്‍കോട്‌നഗരസഭാ പി.എം.എ.വൈ-ലൈഫ് ഗുണഭോക്തൃ സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വീടില്ലാത്തവന് വീട് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല. ഓരോരുത്തര്‍ക്കും വീട് നല്‍കിക്കഴിഞ്ഞതിന് ശേഷവും, തുടരുന്ന പദ്ധതിയുടെ ഗുണം അനുഭവിക്കുന്ന നിരവധിപേരാണ് അദാലത്തില്‍ എത്തുന്നതെന്നും കാസര്‍കോട് നഗരസഭാ പ്രദേശത്ത് മാത്രം 309 വീടുകളാണ് ലൈഫില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. വൈദ്യുതി, റേഷന്‍കാര്‍ഡ്, അടിസ്ഥാന സൗകര്യം, സുരക്ഷ, ശുചിത്വം, ജോലി തുടങ്ങി വിവിധ പദ്ധതികളുടെ സംഗമമാണ് ലൈഫ് കുടുംബ മേളയില്‍ ഒരുക്കിയിരിക്കുന്നതെന്നും ഐശ്വര്യപൂര്‍ണമായ ഒരു ജീവിതത്തിന് സഹായിക്കുന്നതാകട്ടെ ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൈമുന്നീസ, ക്ഷേമകാര്യ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫര്‍സാന ശിഹാബുദ്ധീന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമീന മുജീബ്, നഗരസഭാ കൗണ്‍സിലര്‍മാരായ റാഷിദ് പൂരണം, കെ.ജി മനോഹരന്‍, മുന്‍ കൗണ്‍സിലര്‍മാരായ എ.എം കടവത്ത്, ജി.നാരായണന്‍, ഹരിതകേരള മിഷന്‍ കോ-ഓഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, നഗരസഭാ സെക്രട്ടറി എസ്.ബിജു, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുകള്‍ സജ്ജമാക്കിയ സ്റ്റാളുകള്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ സന്ദര്‍ശിച്ച് പി.ആര്‍.ഡി പുറത്തിറക്കിയ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ അടങ്ങിയ പുസ്തകത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ഡയറി ഉത്പന്നങ്ങളും സേവനങ്ങളും എന്ന വിഷയത്തിലും കുടുംബശ്രീ ചെറുകിട സംരഭങ്ങള്‍, വിമുക്തി, ഗാര്‍ഹിക ശുചിത്വമാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിളും അധാലത്തില്‍ ക്ലാസുകള്‍ നടന്നു.
ജൈവ മാതൃകകള്‍ പരിചയപ്പെടുത്തി ശുചിത്വമിഷന്‍വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജൈവ മാതൃകാ പ്രദര്‍ശനവും വിവരണവും ഒരുക്കി ജില്ലാ ശുചിത്വ മിഷന്‍. ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഇതിന്റെ സബ്സിഡി നിരക്കിലുള്ള കണക്കുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നഗരസഭാ 60 ശതമാനം , ശുചിത്വ മിഷന്‍ 30 ശതമാനം, ഗുണഭോക്താക്കള്‍ 10 ശതമാനം എന്നിങ്ങനെ മൂന്ന് തട്ടുകളിലായി ശുചിത്വമിഷന്‍ അംഗീകരിച്ച ഏജന്‍സികള്‍ വീടുകളില്‍ വന്ന് നിര്‍മ്മിച്ച് നല്‍കും. വിവിധ കമ്പോസ്റ്റിങ്് ഉപാധികള്‍ക്കായി സ്റ്റാളില്‍ നേരിട്ടോ, മുനിസിപ്പാലിറ്റി മുഖേനയോ അപേക്ഷിക്കാം.
മണ്‍കല കമ്പോസ്റ്റിങ്, ജൈവ സംസ്‌ക്കരണ ഭരണി, റിങ് കമ്പോസ്റ്റിങ്,മോസ്പിറ്റ് കമ്പോസ്റ്റിങ്, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് തുടങ്ങി വിവിധ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളവും, പാചക വാതകവുമായി മാറുന്ന ജൈവരീതകളാണ് ഇവ.