ലാവ്ലിന്‍ കേസ് : പിണറായിയെ മാത്രം ഒഴിവാക്കിയ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

226

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേസിലെ നാലാം പ്രതി സുപ്രീം കോടതിയെ സമീപിച്ചു. കെ.എസ്.ഇബി മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരി രംഗ അയ്യര്‍ ആണ് കോടതിയെ സമീപിച്ചത്. കേസില്‍ ഏഴാം പ്രതിയായ പിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് തന്നെയും ഒഴിവാക്കണം. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണ്. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധി റദ്ദാക്കി തന്നെയും കേസില്‍ നിന്ന് ഒഴിവാക്കണം” എന്നാണ് ഹര്ജിക്കാരന്റെ വാദം. പിണറായിക്കു പുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി സിംഗിള്‍ബെഞ്ച് ശരിവെച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.

NO COMMENTS