ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീൽ നൽകി

239

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീൽ നൽകി. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്. സിബിഐ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സിബിഐ ഹര്‍ജിയില്‍ ലാവ്‌ലിന്‍ കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്ടെന്നും അതിനാല്‍ കേസില്‍ ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്നും പറയുന്നു. വെള്ളിയാഴ്ച സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമെന്നാണ് സൂചന.

NO COMMENTS