തിരുവനന്തപുരം: എസ്‌എന്‍സി ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസ് പരിഗണിക്കുന്നത് ഒരു മാസം നീട്ടിവയ്ക്കണമെന്ന് അപേക്ഷ ലഭിച്ചതിനെതുടര്‍ന്നാണ് കേസ് മാറ്റിയത്. കേസിലെ പ്രതികളായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിരുന്നത്. കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് നാലാംപ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രംഗ അയ്യരുടെ അഭിഭാഷകന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ ശിവദാസന്റെ അപേക്ഷ.