ന്യൂഡല്‍ഹി : എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സി.ബി.ഐ അഭിഭാഷകയുടെ ആവശ്യ പ്രകാരമാണ് കേസ് നാളത്തേക്ക് മാറ്റിയത്.
ജസ്റ്റിസുമാരായ എന്‍ വി രമണ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവലിന്‍ കേസ് പരിഗണിക്കുക.