ലാവലിന്‍ കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്

266

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ കസ്തൂരിരംഗ അയ്യര്‍ ആര്‍. ശിവദാസന്‍ എന്നിവരെ വിചാരണ ചെയ്യാനുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീലിലാണ് നടപടി. എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൂന്ന് വാല്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

NO COMMENTS