തിരുവനന്തപുരം: ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുന്നത്. പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപെട്ട് മൂന്ന് മുന്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരും പങ്കാളികളാണെന്നാണ് സി.ബി.ഐയുടെ വാദം. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുക. ആര്‍. ശിവദാസന് വേണ്ടി മുകുള്‍ റോഹ്ത്തഗിയും. സി.ബി.ഐയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ തുഷാര്‍ മേത്തയും, പി.എസ് നരസിംഹയും ഹാജരായേക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഹാജരാവും.