കൊച്ചി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിക്കെതിരെ സി ബി ഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. പിണറായിയുടെയും സി ബി ഐയുടെയും അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്നവശ്യപ്പെട്ട് അഡ്വ. ആളൂര്‍ മുഖേനെ എം ആര്‍ അജിത്കുമാര്‍ എന്നയാള്‍ മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിച്ചു.