ലാവലിൻ കേസിൽ പിണറായിക്ക് വേണ്ടി ഹരീഷ് സാൽവേ ഹാജരാകും

198

കൊച്ചി: ലാവലിൻ അഴിമതി കേസിൽ കീഴ്ക്കോടി വിധി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച പുനപരിശോധന ഹർജിയിൽ പിണറായി വിജയന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹാജരാകും. നേരത്തെ എം.കെ.ദാമോദരനാണ് പിണറായിക്കായി ഹാജരായിരുന്നത്. അതേസമയം കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ലാവലിൻ ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചോ, കരാർ വ്യവസ്ഥകൾ എന്തെല്ലാമാണ്, കരാറിൽ ആരൊക്കെ ഒപ്പിട്ടു. എന്നിവ ഉൾപ്പടെ ഒൻപത് ചോദ്യങ്ങൾക്കും ഹൈക്കോടതി ഉത്തരം തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY