ലോ അക്കാദമി പ്രവേശന കവാടം പൊളിച്ച്‌ മാറ്റി

281

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജിലെ പ്രധാന പ്രവേശന കവാടം ഇളക്കി മാറ്റി.ലോ അക്കാദമി മാനേജ്മെന്റ് തന്നെയാണ് കവാടം ഇളക്കിമാറ്റിയത്. കവാടം സ്ഥിതി ചെയ്യുന്നത് പുറംപോക്ക് ഭൂമിയിലാണെന്നും ഇത് പൊളിച്ച്‌ മാറ്റണമെന്നും റവന്യു വകുപ്പ് കഴിഞ്ഞ ദിവസം മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ജല അഥോറിറ്റിയുടെ ഭൂമി കൈയേറി നിര്‍മ്മിച്ച പ്രധാന കവാടം പൊളിച്ചുമാറ്റാന്‍ റവന്യൂ വകുപ്പ് നോട്ടിസ് അയച്ചത് ഇന്നലെയാണ്. പൊതുസ്ഥലം കൈയേറിയാണ് കവാടം നിര്‍മ്മിച്ചതെന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജല അഥോറിറ്റിയുടെ പമ്ബ് ഹൗസിലേക്ക് പോകുന്ന പൊതുറോഡിലാണ് കവാടമുള്ളത്. നിയമം ലംഘിച്ച്‌ ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, സഹകരണ ബാങ്ക് കെട്ടിടം എന്നിവ ഏറ്റെടുക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌ കുര്യന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY