തിരുവനന്തപുരം: ലോ അക്കാദമി പരിസരത്തെ ബാങ്ക് പൂട്ടിക്കാന്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശ്രമിക്കുന്നിടെ സംഘര്‍ഷം. ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് അടപ്പിക്കാനാണ് വിദ്യാര്‍ഥികള്‍ ശ്രമിച്ചത്. ഇത് പോലീസ് തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. ബാങ്ക് അടപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് .
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കഎഎസ് യു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. കോളേജിനായി നിര്‍മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ പാലിക്കാതെയെന്നാണ് ആരോപണം.ഈ ബാങ്കിന്റെ മറവില്‍ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.കെഎസ്യു സംസ്ഥാന പ്രസിഡന്‍റ് വി.എസ്.ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്.
നോട്ട് പിന്‍വലിക്കല്‍ നടപടിക്കുശേഷം ലോ അക്കാദമി വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച വ്യാജേന കോടികള്‍ ഈ ബാങ്കിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി വിദ്യാര്‍ഥികള്‍ മുമ്ബ് പരാതി. നല്‍കിയിരുന്നു.പേരൂര്‍ക്കട സഹകരണ ബാങ്കില്‍ ആരംഭിച്ച രണ്ട് അക്കൗണ്ടുകളിലാണ് ലോ അക്കാദമി കള്ളപ്പണം നിക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. അക്കാദമിക്ക് ആകെ പത്തോളം അക്കൗണ്ടുകളുണ്ട്.